Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ആശ്രമം സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്
30/03/2017
വൈക്കം ആശ്രമം സ്‌കൂളില്‍ ഹൈടെക് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓര്‍ണമെന്റ് ഗെയിറ്റിന്റെ ശിലാസ്ഥാപനം പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

വൈക്കം: ആശ്രമം സ്‌ക്കൂളും ഹൈടെക്കിലേക്ക്. സ്‌ക്കൂളിനെ ആധുനിക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് തുടക്കം കുറിച്ചുകൊണ്ട് രണ്ടു കോടി രൂപ ചെലവഴിച്ച് 38 ക്ലാസ് മുറികളിലാണ് ഹൈടെക് സംവിധാനമൊരുക്കുന്നത്. 64,000 ചതുരശ്ര അടി ക്ലാസ് മുറികള്‍ ടൈലുകള്‍ പാകി പഠനസൗകര്യം വിപുലപ്പെടുത്തും. അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ സംവിധാനത്തിലായിരിക്കും ക്ലാസ്സുകളുടെ പ്രവര്‍ത്തനം. ഹൈടെക് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സ്‌ക്കൂളിനു മുന്നില്‍ 15 ലക്ഷം രൂപ ചെലവില്‍ ഓര്‍ണമെന്റ് ഗെയിറ്റ് നിര്‍മിക്കും. ഇതിന്റെ ശിലാസ്ഥാപനം പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. സാലി ജോര്‍ജ്ജ്, എം.ഡി ബാബുരാജ്, മിനി വി.അപ്പുക്കുട്ടന്‍, ഷാജി ടി.കുരുവിള, പ്രിയ ഭാസ്‌കര്‍, എന്‍.ബാബുരാജ്, ബിനു രാജന്‍, പി.പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.