Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ വാര്‍ഷികാചരണം
30/03/2017

വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ 93-ാമത് വാര്‍ഷികം സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. സത്യഗ്രഹത്തിനു പ്രേരകമായ വൈക്കത്ത് വഴി നടക്കുവാനുള്ള അവകാശത്തിനുവേണ്ടി പോരാടി രക്തസാക്ഷികളായവരെ കുഴിച്ചുമൂടിയ ദളവാക്കുളത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അപ്പാഞ്ചിറ പൊന്നപ്പന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് വൈക്കത്തപ്പന്‍ ടൂറിസ്റ്റ് ഹോമില്‍ നടന്ന സത്യഗ്രഹ വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം സത്യഗ്രഹ സ്മാരകസമിതി സെക്രട്ടറി സുകുമാരന്‍ മൂലേക്കാട് ആമുഖപ്രസംഗവും, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍ മുഖ്യപ്രസംഗവും നടത്തി. വയലാര്‍ സാഹിത്യ അവാര്‍ഡ് ജേതാവ് സുബ്രഹ്മണ്യന്‍ അമ്പാടിയെ ചടങ്ങില്‍ ആദരിച്ചു. ചന്ദ്രന്‍ മൂശാറയില്‍, കെ.കെ വിജയപ്പന്‍, പി.ആര്‍ തങ്കപ്പന്‍, ടി.വി രാജീവന്‍, ടോമി പടപ്പുരയ്ക്കല്‍, അജിതകുമാരി, വൈക്കം ദാമു, സാബു മൂലേക്കുന്നം എന്നിവര്‍ പ്രസംഗിച്ചു.