അവധിക്കാല നീന്തല്‍ പരിശീലനം
30/03/2017
വൈക്കം: കടവില്‍ സ്വമ്മിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആര്.ടി.ഒ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപമുള്ള കൊടിയാട്-കോളനി റോഡിലെ വി.ടി.ജെ നീന്തല്‍കുളത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ മെയ് 31 വരെ നീന്തല്‍ പരിശീലനം നല്കുന്നു. രാവിലെ 10.30 മുതല്‍ 11.30 വരെയും, വൈകുന്നേരം അഞ്ച് മുതല്‍ ആറ് വരെയുമാണ് പരിശീലനം. ദേശീയ പരിശീലകനും അവാര്‍ഡ് ജേതാവുമായ വി.ടി പ്രസന്നനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ ഫോണ്‍ വഴിയോ ബന്ധപ്പെടുക. ഫോണ്‍: 9447149820, 9207508754.