Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദിവ്യജ്യോതി പ്രയാണ പ്രചരണ പരിപാടി തുടങ്ങി
30/03/2017
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന ശ്രീനാരായണ ആത്മീയ മഹായജ്ഞത്തിന്റെ മുന്നോടിയായുള്ള ദിവ്യജ്യോതി പ്രയാണത്തിന്റെ പ്രചരണ പരിപാടി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ നടത്തുന്ന ശ്രീനാരായണ ആത്മീയ മഹായജ്ഞത്തിന്റെ ഭാഗമായി ഏപ്രില്‍ നാലിനും അഞ്ചിനുമായി നടത്തുന്ന ദിവ്യജ്യോതി പ്രയാണത്തിന്റെ പ്രചരണ പരിപാടി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 15 മുതല്‍ 17 വരെയാണ് ശ്രീനാരായണ ആത്മീയമഹായജ്ഞം നടക്കുന്നത്. ശിവഗിരി സമിതിയിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്നെടുക്കുന്ന ദീപം അലങ്കരിച്ച വാഹനത്തില്‍ വൈക്കത്ത് കൊണ്ടുവരും. യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലും ദിവ്യജ്യോതി പ്രയാണത്തിന് സ്വീകരണം നല്‍കും. പ്രചാരണ പരിപാടി യോഗത്തില്‍ സെക്രട്ടറി എം.പി സെന്‍, കെ.ടി അനില്‍കുമാര്‍, പി.പി സന്തോഷ്, രാജേഷ് തടത്തില്‍, കെ.വി പ്രസന്നന്‍, എസ്.കെ സജി, പി.വി വിവേക്, കെ.ടി ബൈജു, കെ.ഗോപാലകൃഷ്ണന്‍, കെ.വി പ്രസന്നന്‍, സുധീര്‍ ഇടവട്ടം, വി.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.