Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള് വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കണം: അഡ്വ. വി.ബി ബിനു
30/03/2017
വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ ബോഡി യോഗം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കള്ള് ചെത്തുവ്യവസായത്തെ സംരക്ഷിക്കാന്‍ ഉതകുന്ന മദ്യനയം സര്‍ക്കാര്‍ അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ആവശ്യപ്പെട്ടു. വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോഡി ബോര്‍ഡ് രൂപീകരിക്കുവാനും കള്ള് വ്യവസായം പൊതുമേഖലയില്‍ കൊണ്ടുവരുന്നതിനും നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ആവശ്യപ്പെട്ടു. സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.എം മോഹനന്‍, എം.എസ് സുരേഷ്, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.