Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു.
24/12/2015
എ.ഐ.വൈ.എഫ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരം ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു. ശിശു, നേത്ര, സര്‍ജറി, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞ 14ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആശുപത്രി അഡ്മിനിസ്‌ട്രേററീവ് ഓഫീസ് ഉപരോധിച്ചത്തെ തുടര്‍ന്ന് ഉടന്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുനടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് 21 മുതല്‍ ആശുപത്രിക്കുമുന്നില്‍ സമരം അരംഭിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന സമ്മേളനം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. അരുണ്‍ജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു, എം.പി സാനു, അഡ്വ. എം.ജി രഞ്ജിത്ത്, പി.ആര്‍ ശരത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍, മണ്ഡലം സെക്രട്ടറി പി.എസ് അര്‍ജുന്‍, എ.ഐ.വൈ.എഫ് ടൗണ്‍ സെക്രട്ടറി കെ.സി സുമേഷ്, മണ്ഡലം കമ്മിറ്റി അംഗം അജിക്കുട്ടന്‍, ആദര്‍ശ് എന്നിവരാണ് നിരാഹാരസമരമനുഷ്ഠിക്കുന്നത്.