Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി നടത്തി.
29/03/2017
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു

വെക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങായ താലപ്പൊലി നടത്തി. ധീവരമഹിളാസഭ 202-ാം നമ്പര്‍ പോളശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ വൈക്കം ക്ഷേത്രത്തില്‍ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. കേരളീയ വേഷവിതാനത്തോടെ നൂറു കണക്കിന് വനിതകള്‍ താലപ്പൊലിയില്‍ അണിനിരന്നു. നിറ ദീപങ്ങളുമായി നീങ്ങിയ താലപ്പൊലി നഗരത്തിന് ചാരുതയേകി. വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി കൊളുത്തിയെടുത്ത ദീപം താലങ്ങളിലേക്ക് പകര്‍ന്നു. മഹിളാസഭ ഭാരവാഹികളായ സീന ബേബി, സുനിത മനോഹരന്‍, സുജ സജീവ്, പത്മ കരുണാകരന്‍, ഉഷാ ബാബു ക്ഷേത്രം ഭാരവാഹികളായ എം കെ വിദ്യാധരന്‍, കെ വി ബാലചന്ദ്രന്‍, സി എന്‍ സോമകുമാര്‍, വി എം രാജേഷ്, കെ എന്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.