Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാസഭയുടെ 34-ാമത് സംസ്ഥാന സമ്മേളനം 31നും, ഏപ്രില്‍ ഒന്നിനുമായി നടക്കും
29/03/2017

വൈക്കം: കേരള വേലന്‍ മഹാസഭയുടെ 34-ാമത് സംസ്ഥാന സമ്മേളനം 31നും, ഏപ്രില്‍ ഒന്നിനുമായി ചേര്‍ത്തല കെ.ആര്‍ ചെങ്ങമനാട് നഗറില്‍ (ടൗണ്‍ ഹാള്‍, ചേര്‍ത്തല) നടക്കും. മാര്‍ച്ച് 31ന് കൊടിമര-പതാക ജാഥകള്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6ന് സമ്മേളന നഗറില്‍ എത്തും. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ വി ശശിധരന്‍ പതാക ഉയര്‍ത്തും. 1-ാം തീയതി നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. എന്‍ വി ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. കെ സി വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ എ എം ആരീഫ് എം എല്‍ എ ആദരിക്കും. സംഘമിത്രം സ്വയംസഹായ സംഘം 101-ാമത് യൂണിറ്റ് ഉദ്ഘാടനം പി സി ജോര്‍ജ്ജ് എം എല്‍ എ നിര്‍വ്വഹിക്കും. കെ വി എം എസ് വെബ്‌സൈറ്റ് ഉദ്ഘാടനം വി പി സജീന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിക്കും. ജനറല്‍ സെക്രട്ടറി എം എസ് ബാഹുലേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ ചെയര്‍മാന്‍ ഐസക്ക് മാടവനയും പ്രതിപക്ഷ നേതാവ് എന്‍ ആര്‍ ബാബുരാജും ആശംസ അര്‍പ്പിച്ച് സംസാരിക്കും. വൈസ് പ്രസിഡന്റ് എ ജി സുഗതന്‍ സ്വാഗതം പറയുന്ന ചടങ്ങിന് ജോ. സെക്രട്ടറി വി എന്‍ സോമന്‍ കൃതജ്ഞത പറയും. വൈകിട്ട് 4ന് ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സജി ചെറിയന്‍, അഡ്വ. എം ലിജു, കെ സോമന്‍, സരസ്വതി മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.