Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകപാത്ര നാടകം അവതരിപ്പിച്ചു
29/03/2017

വൈക്കം: ലോക നാടക ദിനത്തോടനുബന്ധിച്ച് വൈക്കം എ ഐ ററി യു സി ഹാളില്‍ ഒറ്റയാള്‍ മാത്രം ഒരു വലിയ കഥ പറഞ്ഞു കൊണ്ട് അവതരിപ്പിച്ച നാടകം വ്യത്യസ്തത പുലര്‍ത്തി. വര്‍ത്തമാനകാല ജീവിതത്തിലെ ദുരന്ത നൈരന്ത്യങ്ങള്‍ വ്യക്തി ജീവിതത്തിലെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ഭരണകൂട ഭീകരത പുത്തന്‍ അധീശ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന പുത്തന്‍ കാലത്തിലേയ്ക്ക് ഒരു വിരല്‍ ചൂണ്ടലാണ് ഈ നാടകം. ഈ ശക്തികള്‍ സാമൂഹ്യ ഇടപെടലുകള്‍ നടത്തുമ്പോള്‍ നോക്കു കുത്തിയായി പോകുന്ന നിയമസംഹിതയുടെ നിസ്സഹായ അവസ്ഥയില്‍ വ്യക്തിഹത്യയുടെ പ്രചാരണമായി മാറുന്ന ഫാസിസ്റ്റ് ആള്‍ക്കൂട്ട മനശാസ്ത്രവും ഈ നാടകത്തിലൂടെ കാഴ്ചക്കാരുടെ മുന്നില്‍ അവതരിപ്പിച്ച് നേര്‍ക്കാഴ്ചയിലേയ്ക്ക് മുഖം തിരിക്കുവാനുള്ള ആഹ്വാനം കൂടിയാണ് തലയോലപ്പറമ്പ് ഫേയ്‌സ് തീയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഏക പാത്ര നാടകം. രചയിതാവ് ശിവപ്രസാദ് ഇരവിമംഗലം തന്നെയാണ് നാടകത്തിന്റെ പ്രധാന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുക്കുന്നത്. കെ.ആജയന്‍ സംവിധാനം ചെയ്ത നാടകത്തില്‍ സുനില്‍ മംഗലത്ത്, എം.കെഷിബു, കെ.കെ മണി എന്നിവരും തങ്ങളുടേതായ പങ്കു വഹിച്ചിട്ടുണ്ട്.