Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.
29/03/2017
കേരള കര്‍ഷകസംഘം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ കര്‍ഷക കൂട്ടായ്മ സി പി എം ഏരിയ സെക്രട്ടറി കെ അരുണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. കടുത്ത വരള്‍ച്ചക്കു പരിഹാരമായി കേന്ദ്രസഹായം അനുവദിക്കുക, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ കൂട്ടായ്മ സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ഏരിയാ പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ടി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, കെ.എന്‍ നടേശന്‍, അനിജി പ്രസാദ്, ഇടത്തില്‍ ജോസഫ്, കെ.ബി പുഷ്‌ക്കരന്‍, വി.എം ദേവിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

തലയോലപ്പറമ്പ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. തലയോലപ്പറമ്പില്‍ നടന്ന കൂട്ടായ്മ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് യു.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.ശെല്‍വരാജ്, കര്‍ഷകസംഘം ഏരിയ സെക്രട്ടറി ടി.ആര്‍ സുഗതന്‍, വി.എസ് ഗോപാലകൃഷ്ണന്‍, ഡോ. സി.എം കുസുമന്‍, കെ.എസ് വേണുഗോപാല്‍, കെ.വിജയന്‍, സെക്രട്ടറി എ.പി ജയന്‍, കലാ മങ്ങാട്, പി സി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.