Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും ആദ്യകാല നേതാക്കളുടെ അനുസ്മരണവും
29/03/2017
തലയാഴം മണ്ഡലത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് (ഐ) തലയാഴം മണ്ഡലത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമവും ആദ്യകാല നേതാക്കളുടെ അനുസ്മരണവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് പി.എ മനോജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗങ്ങളായ അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ഡി.സി.സി ഭാരവാഹികളായ പി.വി പ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, മണ്ഡലം പ്രസിഡന്റ് രമേഷ് പി.ദാസ്, വി.പി ബേബി, ജെല്‍ജി വര്‍ഗീസ്, യു.ബേബി, ജി.രാജീവ്, സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.