Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം റൈസ് എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡ് കുത്തരി ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കാന്‍ തലയാഴം ഗ്രാമപഞ്ചായത്ത് ബജററ് നിര്‍ദ്ദേശം
29/03/2017
തലയാഴം ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ അവതരിപ്പിക്കുന്നു.

വൈക്കം: തലയാഴം റൈസ് എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡ് കുത്തരി ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കാന്‍ തലയാഴം ഗ്രാമപഞ്ചായത്ത് ബജററ് നിര്‍ദ്ദേശം. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ തലയാഴത്തിന്റെ കാര്‍ഷിക സംസ്‌കൃതി സംരക്ഷിച്ചുകൊണ്ട് കൂടുതല്‍ തരിശുഭൂമിയില്‍ കൃഷി ചെയ്തു ഭക്ഷ്യസ്വയം ഭദ്രത ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാശ്രയഗ്രാമം എന്നതാണ് ലക്ഷ്യം. തെങ്ങുകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ ഇടംകണ്ടു. പാല്‍, മുട്ട എന്നിവയുടെ ഉല്‍പാദനത്തിലും സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ബജറ്റ് ഉത്തരവാദിത്വടൂറിസത്തിനും ഫാം ടൂറിസത്തിനും പ്രാമുഖ്യം കൊടുത്തിട്ടുണ്ട്. പരമ്പരാഗത തൊഴില്‍ മേഖലകളായ തഴപ്പായ, കയര്‍, മത്സ്യബന്ധന മേഖലകളുടെ സംരക്ഷണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. കലാ-സാംസ്‌കാരിക മേഖലയെയും കൃഷി വിപണനവും ടൂറിസവും ഉള്‍പ്പെടുത്തി 'തലയാഴം ഫെസ്റ്റ്' നടത്തുന്നതിനുള്ള നിര്‍ദ്ദേശവും ബജറ്റ് മുന്നോട്ടു വെക്കുന്നു. സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്നതും ബജറ്റ് ലക്ഷ്യമിടുന്നു. പട്ടിക വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, സെക്രട്ടറി ടി.ജെ രാജു, കെ.ജെ മാത്യു, ജി.രജിമോന്‍, പി.എസ് മുരളീധരന്‍, ഷീജ ബൈജു, ഇ.വി അജയകുമാര്‍, എന്‍.പി ബൈജു, ചിഞ്ചു സനീഷ്, ടാനിയ ഓമനക്കുട്ടന്‍, ബി.രഘു, പി.സുശീലകുമാരി, ടി.സി പുഷ്പരാജന്‍, സന്ധ്യ അനീഷ്, ജല്‍ജി വര്‍ഗീസ്, എം.ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു.