Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും
23/12/2015
സി കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്റെ (എ ഐ ററി യൂ സി) ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് നാലിന് വൈക്കം ബോട്ടുജെട്ടി മൈതാനത്തില്‍ വച്ചു നടത്തുന്നു. സി കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനില്‍ നിന്നും ഏററുവാങ്ങും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി ബി ബിനു അദ്ധ്യക്ഷനായിരിക്കും. മികച്ച മാര്‍ക്ക് ലഭിച്ച കുട്ടിക്കുള്ള അവാര്‍ഡ് നല്കല്‍ സി പി ഐ എക്‌സി. മെമ്പര്‍ ബിനോയ് വിശ്വം നിര്‍വ്വഹിക്കുന്നു. മികച്ച മാര്‍ക്ക് ലഭിച്ച കുട്ടിക്ക് ക്യാഷ് അവാര്‍ഡ് നല്കല്‍ കേണല്‍ രാജീവ് മണ്ണാളി നിര്‍വ്വഹിക്കുന്നു. എ ഐ റ്റി യൂ സി സംസ്ഥാന ജന. സെക്രട്ടറി കെ പി രാജേന്ദ്രന്‍, പി കെ കൃഷ്ണന്‍, സി കെ ശശിധരന്‍, അഡ്വ. പി കെ ചിത്രഭാനു, ആര്‍ സുശീലന്‍, പി സുഗതന്‍, കെ അജിത്ത് എം എല്‍ എ, ജോണ്‍ വി ജോസഫ്, കെ ഡി വിശ്വനാഥന്‍, ടി എം സദന്‍, ലീനമ്മ ഉദയകുമാര്‍, എന്‍ അനില്‍ ബിശ്വാസ്, പി നാരായണന്‍ എക്‌സ് എം എല്‍ എ, അഡ്വ. കെ പ്രസന്നന്‍, സി എം മോഹനന്‍, എം എസ് സുരേഷ്, കെ നാരായണന്‍, ബി രാജേന്ദ്രന്‍, കെ എ രവീന്ദ്രന്‍, പി ആര്‍ ശശി, വി എന്‍ ഹരിയപ്പന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തുന്നു.