Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലേക്ക് 153024500 കോടി രൂപ വരവും 15288500 കോടി രൂപ ചെലവും 686183 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്
28/03/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലേക്ക് 153024500 കോടി രൂപ വരവും 15288500 കോടി രൂപ ചെലവും 686183 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഭരണസമിതി അംഗീകരിച്ചു. ഉല്പാദന-സേവന പശ്ചാത്തല മേഖലകള്‍ക്ക് ഊര്‍ജ്ജം പകരുന്നതാവും പുതിയ ബഡ്ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. 2015-16-ല്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ കേരഗ്രാമം പദ്ധതി പുരയിട കൃഷിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന 1.11 കോടി രൂപയുടെ ക്ഷീരഗ്രാമം പദ്ധതിയോടൊപ്പം ആടുഗ്രാമം പദ്ധതിയും നടപ്പിലാക്കാന്‍ ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ക്ഷീരഗ്രാമം-ആടുഗ്രാമം പദ്ധതികള്‍ക്കായി 18 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ജൈവകൃഷിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനം ഉദയനാപുരം പഞ്ചായത്തിന് ലഭിച്ചു. അവാര്‍ഡ് തുക ഉപയോഗിച്ച് മുഴുവന്‍ കുടുംബങ്ങളിലും വേപ്പിന്‍ തൈയ്യും, കുരുമുളക് തൈയ്യും വിതരണം ചെയ്യും. നാനാടത്ത് എക്കോഷോപ്പ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജൈവപച്ചക്കറി കൃഷിഗ്രാമം പദ്ധതി ഈ വര്‍ഷവും തുടരും. ഒപ്പം 100 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി നടത്താന്‍ ലക്ഷ്യമിടുന്നു. കാര്‍ഷികമേഖലയ്ക്ക് 21 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് 12.5 ലക്ഷം വകയിരുത്തി. പട്ടികജാതി വിഭാഗത്തിന് 99 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് 1.98 ലക്ഷം രൂപയും മാറ്റിവച്ചു. വയോജനങ്ങള്‍ക്ക് പകല്‍വീട് പദ്ധതിയും നിര്‍ധന വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങി നല്‍കുന്നതിനും തുക മാറ്റി വെച്ചിട്ടുണ്ട്. വയോജന ക്ഷേമത്തിന് 7 ലക്ഷം രൂപയും വികലാംഗക്ഷേമത്തിന് 5.5 ലക്ഷം രൂപയും മാറ്റി വെച്ചു. വനിതാക്ഷേമത്തിന് 32 ലക്ഷം രൂപ അനുവദിച്ചു. ലഹരി വിമുക്തി പദ്ധതിക്കും ആര്‍ഭാടരഹിത വിവാഹബോധവല്‍ക്കരണ പരിപാടികള്‍ക്കുമായി 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന ഉദയനാപുരം ഓണം ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് 2 ലക്ഷം രൂപ വകയിരുത്തി. പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് 4.5 ലക്ഷം രൂപ, ഇത്തിപ്പുഴ- മൈലാടിതുരുത്ത് ടൂറിസം പദ്ധതിക്ക് 50 ലക്ഷം രൂപ, മാലിന്യ സംസ്‌ക്കരണത്തിന് 41.81 ലക്ഷം രൂപയും വകയിരുത്തി. നാനാടം-നേരേകടവ് മാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനും തുറുവേലിക്കുന്ന് കേന്ദ്രമായി പുതിയ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്. അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 27 ലക്ഷം രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് 1.12 കോടിയും ഗ്രാമീണ നടപ്പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 77 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ നവീകരണം, ലൈഫ് പദ്ധതി പ്രകാരം സമ്പൂര്‍ണ്ണപാര്‍പ്പിട പദ്ധതിക്ക് 70 ലക്ഷം രൂപ, ആരോഗ്യ മേഖലയ്ക്ക് 10 ലക്ഷം രൂപയുമാണ് പ്രധാന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എസ് മോഹനന്‍, പി പി ദിവാകരന്‍, പ്രവീണ സിബി, മെമ്പര്‍മാരായ പി ഡി ജോര്‍ജ്ജ്, അഡ്വ. സുരേഷ് ബാബു, ഡി സുനില്‍കുമാര്‍, കെ.എസ് സജീവ്, സുലോചന പ്രഭാകരന്‍, ഗിരിജ പുഷ്‌ക്കരന്‍, എം വി ശശികല, ജമീല നടരാജന്‍, മായാഷിബു, ജയ ഷാജി, സന്ധ്യാമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.