Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'വിമുക്തി' പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം നടത്തി
28/03/2017

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ കേരളസംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തി' എന്ന ദൗത്യത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വ്വഹിച്ചു. വിമുക്തി പദ്ധതിയെകുറിച്ച് വൈക്കം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എസ് ബാബു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ എന്നിവര്‍ വിശദീകരിച്ചു. ബോധവല്‍ക്കരണ ക്ലാസ്സില്‍ മറവന്‍തുരുത്ത് ജെ.എച്ച്.ഐ ആന്റണി.എം ക്ലാസ്സെടുത്തു. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായുള്ള ഷോര്‍ട്ട് ഫിലിം 'കുഴിയാന' പ്രദര്‍ശനം നടത്തി.