Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം
28/03/2017
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കറി സ്‌കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നടത്തി. ശാസ്ത്രമേളയില്‍ വിജയം നേടിയ ജി.ഗോപികയ്ക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ ഉപഹാരം നല്‍കി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, ആര്‍. ദിനേശ്, ഡി.രഞ്ജിത്കുമാര്‍, എസ്.അരവിന്ദാക്ഷന്‍, വിഷ്ണു, ജയചന്ദ്, ജഗദീഷ്‌വര്‍മ, ഷൈല ബീവി എന്നിവര്‍ പ്രസംഗിച്ചു.