Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യ ബസ് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു
28/03/2017
വൈക്കം പോലീസ് സ്റ്റേഷനുസമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത നിലയില്‍

വൈക്കം: സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു. ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിലും പൊട്ടിവീഴാതിരുന്നതുമൂലം വന്‍ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക് ഒന്നിന് പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. ബോട്ട്‌ജെട്ടി സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു ഇടതുവശത്തായി സ്വകാര്യബസ് ആളെ ഇറക്കുന്നതിന് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പോസ്റ്റ് രണ്ടായി ഒടിഞ്ഞതിനെ തുടര്‍ന്ന് ലൈനുകള്‍ കൂട്ടിമുട്ടി തീ ചിതറിയത് പരിഭ്രാന്തി പരത്തി. സമീപത്തുള്ള പെട്ടിക്കട പൂര്‍ണമായും തകര്‍ന്നു. ബേക്കറിയുടെ ബോര്‍ഡ് ഒരു വശത്തേക്കു ചരിഞ്ഞു. ഈ സമയം സ്റ്റോപ്പില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റില്ല.