Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു
28/03/2017
വൈക്കം താലൂക്ക് ആശുപത്രി ജീവനക്കാരനെ മര്‍ദ്ധിച്ച സാമൂഹ്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചു നടത്തിയ യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍ പ്രസംഗിക്കുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് എ.എസ് ജാഫറിനെ ഒ.പിയില്‍ കയറി അകാരണമായി മര്‍ദ്ദിച്ച സാമൂഹ്യവിരുദ്ധ നടപടിയില്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. കുറ്റക്കാരനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ ഡോ. പി.വിനോദ്, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വി.വീണ, സെക്രട്ടറി എ.ജിയാഷ്, കെ.ജി അഭിലാഷ്, എ.പി അശോകന്‍, സി.വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.