Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുപ്രിയയുടെ മരണം: പോലീസ് ഇരുട്ടില്‍ തപ്പുന്നു
27/03/2017
അനുപ്രിയ

തലയോലപ്പറമ്പ്: വടയാര്‍ കുമ്പളത്താക്കല്‍ കുടുംബാംഗമായ കറുകത്തറയില്‍ തങ്കച്ചന്റെ മകള്‍ അനുപ്രിയയുടെ ദുരൂഹമരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. മരണപ്പെട്ട പെണ്‍കുട്ടിയുടെ ഡയറി, മൊബൈല്‍ ഫോണ്‍, ബാഗ് എന്നീ നിര്‍ണായക തെളിവുകള്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിയല്ലാത്ത മറ്റൊരാള്‍ തിരകയുകയും മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള മറ്റു സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഗൗരവം പോലീസ് അധികാരികള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. ഇക്കാര്യം പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി കുടുംബയോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ വിലപ്പെട്ട തെളിവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പോലീസ് അധികാരികള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് കുമ്പളത്താക്കല്‍ കുടുംബയോഗത്തിന്റെ പൊതുയോഗം ആവശ്യപ്പെട്ടു.