Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ദാനം നിര്‍വഹിച്ചു
27/03/2017

വൈക്കം: മററുള്ളവരില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ കാരുണ്യം കൈപ്പററുന്നവര്‍ തങ്ങളേക്കാള്‍ വേദനിക്കുന്നവരിലേക്ക് ആ കാരുണ്യം നല്‍കാന്‍ മനസുകാട്ടുമ്പോഴാണ് സമൂഹത്തില്‍ കരുണയുടെ പ്രവാഹം തടസ്സമില്ലാതെ തുടരുന്നതെന്ന് പ്രശസ്ത തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുടവെച്ചൂര്‍ പിഴായില്‍ അവനി സാംസ്‌ക്കാരികകേന്ദ്രം വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെ സാന്ദ്ര എന്ന ശയ്യാവലംബയായ പെണ്‍കുട്ടിക്ക് നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്നവരോടുള്ള കരുതലും കരുണയും പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ നന്മയിലേക്ക് വളരാന്‍ പ്രചോദിപ്പിക്കുന്ന ഊര്‍ജ്ജസ്രോതസ്സുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവനി സാംസ്‌കാരികകേന്ദ്രം രക്ഷാധികാരി വി കെ സുഗുണന്‍ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് പി ശകുന്തള സമ്മേളനം ഉദ്ഘാടനം ചെയ്തു. പിന്നണിഗായകന്‍ വി.ദേവാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ഓരോരുത്തരും തങ്ങളുടെ നിയോഗം തിരിച്ചറിഞ്ഞ് മററുള്ളവരുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിതം സാര്‍ത്ഥകമാകുന്നതെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സുഭാഷ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മററി അംഗം രാജി പി ജോയി, ഗ്രാമപഞ്ചായത്തംഗങ്ങളായ മനോജ്കുമാര്‍, കെ.ആര്‍ ഷൈലകുമാര്‍, സോജി ജോര്‍ജ്ജ്, മിനിമോള്‍ കോട്ടയ്ക്കല്‍, ശാലിനി ബാബു, പി.എന്‍ കലേഷ്, ജോര്‍ജ്ജ് കൂടല്ലി, മോഹന്‍ദാസ്, സജി എന്നിവര്‍ സംസാരിച്ചു.