Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകാശനം ചെയ്യും.
23/12/2015
വൈക്കത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ദീര്‍ഘകാലം മന്ത്രിയും, നിയമസഭാ സാമാജികനുമായിരുന്ന അന്തരിച്ച സി പി ഐ നേതാവ് പി എസ്സ് ശ്രീനിവാസന്റെ ജീവചരിത്രം 'സഖാവിന്റെ ഇതിഹാസം' നാളെ പ്രതിപക്ഷ നേതാവ് വി എസ്സ് അച്യൂതനന്ദന്‍ പ്രകാശനം ചെയ്യും. വൈക്കം ബോട്ടു ജെട്ടി മൈതാനിയില്‍ വൈകിട്ട് 4 മണിക്ക് സി കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ചടങ്ങില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിപക്ഷ നേതാവില്‍ നിന്നും പുസ്തകം ഏററുവാങ്ങും. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സജില്‍ ശ്രീധര്‍ ആണ് ജീവിത ചരിത്രം തയ്യാറാക്കിയത്. കേരളത്തില്‍ പ്രത്യേകിച്ചും മദ്ധ്യതിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി പ്രസ്ഥാനവും വേരോടിയതിന്റേയും അതിനായി മുന്നിട്ടിറങ്ങിയവര്‍ അനുഭവിച്ച യാതനകളുടേയും ത്യാഗങ്ങളുടേയും നേര്‍കാഴ്ചയാണ് സഖാവിന്റെ ഇതിഹാസം. സംശുദ്ധ പൊതുജീവിതത്തിന് ഉടമയായിരുന്നു പി എസ്സ് ശ്രീനിവാസന്‍. എക്കാലത്തേയും മികച്ച ഭരണാധികാരി എന്നു പേരെടുത്ത പി എസ്സിന്റെ ജീവിത ചരിത്രം പൊതു പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്. തുഞ്ചെത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലറും, മുന്‍ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറാണ് അവതാരിക എഴുതിയിരിക്കുന്നത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍.