Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദിക്ര്‍ ഹല്‍ഖ വാര്‍ഷികവും ആണ്ടുനേര്‍ച്ചയും
27/03/2017

വൈക്കം: നക്കംതുരുത്ത് മുഹിയിദ്ദീന്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ദിക്ര്‍ ഹല്‍ഖ വാര്‍ഷികവും അസ്സെയ്ദ് മുത്തുക്കോയ തങ്ങളുടെ ആണ്ടുനേര്‍ച്ചയും 31ന് നടക്കും. വൈകുന്നേരം ഏഴിന് നക്കംതുരുത്ത് ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ കബീര്‍ സുഹ്‌രി ഉദ്ഘാടനം ചെയ്യും. പള്ളി അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് കെ.എസ് ലത്തീഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കൈതാത്ത് പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന ഖാദിരിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക് ഉടമ്പന്നൂര്‍ കെ.എം സുബൈര്‍ അഹ്‌സനി നേതൃത്വം നല്‍കും. ഉദ്‌ബോധന പ്രഭാഷണത്തിനും ദുആ മജ്‌ലിസിനും അസ്സൈയ്ദ് ഹസ്ബുല്ല തങ്ങള്‍ നേതൃത്വം നല്‍കും. താലൂക്കിലെ വിവിധ ജുമാമസ്ജിദ് ഇമാമുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് അന്നദാനവും നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്.