Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ സമൂഹം കമ്മ്യൂണിററി ഹാള്‍ ഉദ്ഘാടനം ചെയ്തു
27/03/2017
വടയാര്‍ സമൂഹം നിര്‍മിച്ച കമ്മ്യൂണിറ്റി ഹാള്‍ റിട്ട. ജഡ്ജി ജസ്റ്റിസ് പി.ആര്‍ രാമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്രാഹ്മണ ധര്‍മം അനുഷ്ഠാനത്തില്‍ക്കൂടി കാണിച്ചു കൊടുക്കാന്‍ കഴിയണമെന്ന് റിട്ട. ജഡ്ജി ജസ്റ്റിസ് പി.ആര്‍ രാമന്‍. വടയാര്‍ സമൂഹം തെക്കേനടയില്‍ നിര്‍മിച്ച കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹം പ്രസിഡന്റ് എം.ഈശ്വരയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈക്കം ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേഴത്ത് മേക്കാട്ട് ചെറിയ മാധവന്‍ നമ്പൂതിരി എന്നിവര്‍ ദീപം തെളിച്ചു. ശബരിമല തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ മൂഖ്യ പ്രഭാഷണവും മേല്‍ശാന്തി തരണി ഡി.നാരായണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തി. വൈക്കം പി.എന്‍ രാമന്‍ നമ്പൂതിരി, പത്മനാഭ അയ്യര്‍, എന്‍.അനില്‍ ബിശ്വാസ്, പി.കെ ഹരികുമാര്‍, ഡോ. സി.ആര്‍ വിനോദ് കുമാര്‍, പി.വി ബിനേഷ്. കെ.സുഭാഷ്, പി.എസ് രാമന്‍, ആര്‍.മുരളീധരന്‍ നായര്‍, പി.അമ്മിണിക്കുട്ടന്‍, വി.സമ്പത്കുമാര്‍, മോഹന്‍ ഡി.ബാബു, പി.ബാലചന്ദ്രന്‍, മഹാദേവന്‍, കെ.സി കൃഷ്ണമൂര്‍ത്തി, കൃഷ്ണാംബാംള്‍, എന്‍.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വീണകച്ചേരി, നൃത്തസന്ധ്യ, കഥകളി എന്നിവയും നടന്നു.