Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാര്‍ അസ്സോസിയേഷന്‍ അനുമോദിച്ചു
23/12/2015
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച വൈക്കം ബാര്‍ അസ്സോസിയേഷന്‍ അംഗങ്ങളായ അഭിഭാഷകരെ ബാര്‍ അസ്സോസിയേഷന്‍ അനുമോദിച്ചു. അഡ്വ. കെ.കെ രഞ്ജിത്ത് (കോട്ടയം ജില്ലാ പഞ്ചായത്ത്), അഡ്വ. വി.വി സത്യന്‍, അഡ്വ. അംബരീഷ് ജി വാസു (വൈക്കം മുന്‍സിപ്പാലിററി), അഡ്വ. പി.കെ സുരേഷ് ബാബു (ഉദയനാപുരം പഞ്ചായത്ത്), അഡ്വ. പി.വി കൃഷ്ണകുമാര്‍ (മറവന്തുരുത്ത് പഞ്ചായത്ത്), അഡ്വ. ജി.ഷീബ (ചെമ്പ് പഞ്ചായത്ത്) എന്നിവരെയാണ് ആദരിച്ചത്. ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.വി പ്രകാശന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ. സാജു വാതപ്പള്ളില്‍, അഡ്വ. എസ്.എന്‍ ജയചന്ദ്രന്‍, അഡ്വ. കെ.പി റോയി, അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബിനു എന്‍ രാജന്‍, അഡ്വ. ടോമി ഓമല്ലൂര്‍ക്കാരന്‍, അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി രാജേഷ് എന്നിവര്‍ സംസാരിച്ചു.