Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയോധന കലാ യോഗാ പഠനകേന്ദ്രം നാനാടത്ത്
23/12/2015
ഉദയനാപുരം പഞ്ചായത്ത് കേന്ദ്രീകരിച്ച് നാനാടത്ത് യോഗാ, ആയോധനകലാ പഠനകേന്ദ്രം ആരംഭിക്കും. വൈക്കം അക്ഷയ ലേണിംഗ് സെന്റെറിന്റെ നേതൃത്വത്തില്‍ നാനാടത്തെ ആതുരാശ്രമം സ്‌കൂളിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. കുങ്ഫ്യൂ, കരാത്തെ ആയോധന കലകള്‍ക്കൊപ്പം യോഗയിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിശീലന സൗകര്യം കേന്ദ്രത്തില്‍ ഒരുക്കും. തുടക്കത്തില്‍ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ മെഡിറ്റേഷനും കൗണ്‍സലിങിനും സൗകര്യം ഉണ്ടാകും. കേന്ദ്രവുമായി ബന്ധപ്പെടുവാന്‍ താല്പര്യമുള്ളവര്‍ 9847128126, 04829 233519 എന്നീ നമ്പറുകളില്‍ വിളിക്കുക.