Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ വസ്തു നികുതി ഒഴിവാക്കാന്‍ വിമുക്തഭടന്‍മാര്‍ രേഖകള്‍ ഹാജരാക്കണം
23/03/2017

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള വിമുക്തഭടന്‍മാരുടെ വീടിന്റെ വസ്തു നികുതി ഒഴിവാക്കുന്നതിനു വേണ്ടി ഏപ്രില്‍ 1 മുതല്‍ 10 വരെ ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കററിന്റെ പകര്‍പ്പ്, സത്യവാങ്മൂലം എന്നിവ സഹിതം പഞ്ചായത്തോഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തറ വിസ്തീര്‍ണ്ണം 2000 സ്‌ക്വയര്‍ മീറററില്‍ കവിയാത്ത കര, നാവിക, വ്യോമസേന വിഭാഗത്തിലുള്ളവരുടെ വീടിനു മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തോഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.