Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനായ ശല്യം രൂക്ഷമാകുന്നു.
22/03/2017

വൈക്കം: തലയാഴം പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി പേരുടെ ആടുകളെയും കോഴികളെയും തെരുവുനായ്ക്കള്‍ കൂട്ടമായി വന്നു കടിച്ചു കൊല്ലുകയും പരുക്കേല്‍പിക്കുകയും ചെയ്തു. ഇതുകണ്ട് ഓടിക്കാന്‍ ചെന്ന ആളുകളുടെ നേര്‍ക്കും നായ്ക്കള്‍ തിരിഞ്ഞു. സ്‌ക്കൂളില്‍ പോകുന്ന കുട്ടികള്‍ തിരിച്ചുവരുന്നതുവരെ വീട്ടുകാര്‍ ഭയപ്പാടിലാണ്. രാത്രികാലങ്ങളില്‍ ബൈക്ക് യാത്രക്കാരുടെ പിറകെയും നായ്ക്കള്‍ ആക്രമണത്തിനു മുതിരാറുണ്ട്. ചെമ്പ്തൂക്കില്‍ മത്തായി, താഴത്ത് ജോണ്‍, പുലരിയില്‍ ജോസഫ് എന്നിവരുടെതായി ഏഴു ആടുകളാണ് നായ്ക്കളുടെ കടിയേറ്റു ചത്തത്. നിരവധി ആടുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെരുവുനായ ശല്യം ഇത്രയും രൂക്ഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആടുകളെയും കോഴികളെയും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും തെരുവ് നായ്ക്കളില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) തലയാഴം മണ്ഡലം കമ്മററി ആവശ്യപ്പെട്ടു.