Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലദിനം ആചരിച്ചു.
22/03/2017

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്കോഫീസില്‍ ജലദിനം ആചരിച്ചു. ജലദിനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ് ജലദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജി ഇ ഒ ടി പി സുഗുണ ജലദിന വിഷയാവതരണം നടത്തി. മെമ്പര്‍മാരായ കെ എന്‍ നടേശന്‍, ഭാസ്‌ക്കരന്‍, ഷീലാ ശശിധരന്‍, സന്ധ്യാമോള്‍ സുനില്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ജലജകുമാരി, ജോയിന്റ് ബി ഡി ഒ എം രഘു എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ടി ഉഷ സ്വാഗതമാശംസിച്ച ചടങ്ങിന് വികസന വിദ്യാകേന്ദ്രം പ്രേരക് കെ പ്രിയ കൃതജ്ഞത പറഞ്ഞു.