Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും
22/03/2017
കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും നടത്തി. സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ നടന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം സി.കെ. ആശ എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.എസ് ഷീനാമോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ എന്‍ഡോവ്‌മെന്റ് വിതരണവും, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. അമ്പിളി പ്രസന്നകുമാര്‍, ബിന്ദു പ്രദീപ്, ടി.കെ സുവര്‍ണന്‍, നിഷാദ് തോമസ്, വി.വി മറിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.