Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൗരാവലി സ്വീകരണം നല്‍കും.
22/03/2017

വൈക്കം: ആറുമണിക്കൂര്‍ തുടര്‍ച്ചയായി ഗായത്രിവീണമീട്ടി ലോകറെക്കോര്‍ഡ് സൃഷ്ടിച്ച വൈക്കത്തിന്റെ വാനമ്പാടി വൈക്കം വിജയലക്ഷ്മിക്ക് നാളെ (23ന്) പൗരാവലി സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് സത്യഗ്രഹ സ്മാരകഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈക്കം വിജയലക്ഷ്മി, പിതാവ് മുരളീധരന്‍, മാതാവ് വിമല എന്നിവരെ ആദരിക്കും. പന്ന്യന്‍ രവീന്ദ്രന്‍ എക്‌സ്. എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, എം.ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് എന്നിവര്‍ പ്രസംഗിക്കും. വൈക്കം വിജയലക്ഷ്മി മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് വൈക്കം ദേവാനന്ദ്, ഹരികൃഷ്ണന്‍, ഉദയ് രാമചന്ദ്രന്‍, പി.കെ മേദിനി എന്നിലരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യ അരങ്ങേറും.