Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി ഏഴരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് സി കെ ആശ എം എല്‍ എ
22/03/2017

വൈക്കം: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി ഏഴരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു. മൂത്തേടത്തുകാവ് -കോട്ടച്ചിറ-കൊതവറ-ഉല്ലല റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ പുതുക്കി പണിയുന്നതിന് മൂന്നരക്കോടി രൂപയാണ് അനുവദിച്ചത്. വൈക്കം വെച്ചൂര്‍ റോഡിലെ ഗതാഗതതിരക്ക് കുറയ്ക്കുന്നതിന് ഏറെ പ്രയോജനപ്പെടുന്ന റോഡാണ് മൂത്തേടത്തുകാവ്- ഉല്ലല റോഡ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉല്ലല-കൊതവറ റോഡ് കരിയാറിന് കുറുകെ പാലം പൂര്‍ത്തിയായതോടെ സുപ്രധാന റോഡായി മാറി. ഈ പ്രാധാന്യം കണക്കിലെടുത്താണ് ഈ റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് എം എല്‍ എ അറിയിച്ചു. കൂടാതെ പുളിഞ്ചുവട്-ചേരുംചുവട് റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ പുതുക്കി പണിയുന്നതിന് 2.84 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വൈക്കം നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഏറെ സഹായിക്കുന്ന പുളിഞ്ചുവട്-ചേരുംചുവട് റോഡ് വികസിപ്പിക്കണമെന്നുള്ളത് നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് പ്രസ്തുത റോഡും ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതോടൊപ്പം വൈക്കം വലിയകവല, ഉദയനാപുരം ജംഗ്ഷന്‍, നാനാടം സ്‌കൂളിന് സമീപം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്ഥിരം സംവിധാനത്തിനായി എണ്‍പത് ലക്ഷം രൂപയും വൈക്കം തെക്കേനട റോഡില്‍ വിവിധ സ്ഥലങ്ങളില്‍ ഓട നിര്‍മ്മാണത്തിനായി മുപ്പത്തഞ്ച് ലക്ഷം രൂപയും അനുവദിച്ചതായി സി കെ ആശ എം എല്‍ എ അറിയിച്ചു.