Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനര്‍ഹര്‍ മു്ന്‍ഗണനാലിസ്റ്റില്‍ നിന്നും പേരു മാററണം
22/03/2017

വൈക്കം: റേഷന്‍കാര്‍ഡിന്റെ മുന്‍ഗണനാലിസ്റ്റില്‍ ധാരാളം അനര്‍ഹര്‍ കടന്നു കൂടിയിട്ടുള്ളതായി ലഭിച്ച പരാതികളെ തുടര്‍ന്ന് വൈക്കം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്‌പെകടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് വൈക്കം താലൂക്കിന്റെ വിവിധ മേഖലകളില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന കാര്‍ഡുടമകളുടെ വീടുകളില്‍ നേരിട്ട് പരിശോധന നടത്തിയപ്പോള്‍ തെററായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തി. തെററായി വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ കടന്നു കൂടിയിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും മാേററണ്ടതാണ്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും പരിശോധനകളില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വൈക്കം താലൂക്ക് സപ്ലൈ ഓഫീസര്‍ എമ്മാനുവല്‍ ജോസഫ് അറിയിച്ചു. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ വി എസ് അനില്‍കുമാര്‍, ദിലീപ്പ്രഭ എന്നിവര്‍ പങ്കെടുത്തു.