Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരം എഴുന്നള്ളിച്ചു.
22/03/2017
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ വടക്കുപുറത്തു കളംപാട്ടിനു വേണ്ടി നിലം തൊടാതെ മുറിച്ചെടുത്ത മരം ഭക്തര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന വടക്കുപുറത്തു കളംപാട്ടിനായി പ്രത്യേകം സ്ഥലം നിര്‍ണ്ണയിച്ച് സ്ഥാപിക്കേണ്ട മരം ഭക്തര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വെളിച്ചപ്പാട് വാളിനു കൊത്തി അടയാളപ്പെടുത്തിയ മരം നിലം തൊടാതെ മുറിച്ചെടുത്താണ് ക്ഷേത്ര മുറ്റത്തേക്ക് കൊണ്ടുവന്നത്. കണ്ണുവള്ളിത്തറ അനുവിന്റെ പുരയിടത്തില്‍ നിന്നാണ് ലക്ഷണമൊത്ത മരം മുറിച്ചത്. ഭദ്രകാളി പ്രീതിക്കുവേണ്ടി ക്ഷേത്രത്തിന്റെ വടക്കേ മുററത്ത് നടത്തുന്ന കളംപാട്ടിന്റെ പ്രധാന ചടങ്ങാണ് കാല്‍നാട്ട്. തന്ത്രി ആനന്ദ് വാസുദേവ്, മേല്‍ശാന്തി ആര്‍ ഗിരീഷ്, വെളിച്ചപ്പാട് തങ്കപ്പന്‍, ക്ഷേത്രം പ്രസിഡന്റ് എം കെ വിദ്യാധരന്‍, സെക്രട്ടറി സി എന്‍ സോമകുമാര്‍, വി എന്‍ രാജേഷ്, കെ എന്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.