Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപ പ്രകാശനവും ഉത്സവ നടത്തിപ്പിനുള്ള നിധി സമാഹരണവും
22/03/2017
കാലാക്കല്‍ ക്ഷേത്രത്തിലെ പത്താംമുദയ ഉത്സവത്തിന്റെ സമാരംഭചടങ്ങുകളുടെ ദീപ പ്രകാശനം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ പത്താംമുദയ ഉത്സവത്തിന്റെ സമാരംഭചടങ്ങുകളുടെ ദീപ പ്രകാശനവും ഉത്സവ നടത്തിപ്പിനുള്ള നിധി സമാഹരണവും എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് നിര്‍വ്വഹിച്ചു. ഏപ്രില്‍ 21 മുതല്‍ 25 വരെയാണ് ഉത്സവാഘോഷം. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ ഉത്സവം. ചടങ്ങില്‍ തന്ത്രി പറവൂര്‍ രാഗേഷ്, മേല്‍ശാന്തി ഉണ്ണി പൊന്നപ്പന്‍, ക്ഷേത്രം പ്രസിഡന്റ് വി കെ വിജയകുമാര്‍, സെക്രട്ടറി അജിത്ത്കുമാര്‍, ബിജുകുമാര്‍ കാലാക്കല്‍, സുധാകരന്‍ കാലാക്കല്‍, ലൈല ബാലകൃഷ്ണന്‍, വിനോദ്, ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.