Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കപ്രയാര്‍ തോട്ടാറമിററം മഹാദേവീക്ഷേത്രത്തിലെ മീനഭരണി തിരുവുത്സവത്തിന് 23ന് തുടക്കമാവും
21/03/2017

വൈക്കം: വൈക്കപ്രയാര്‍ തോട്ടാറമിററം മഹാദേവീക്ഷേത്രത്തിലെ മീനഭരണി തിരുവുത്സവത്തിന് 23ന് തുടക്കമാവും. 23ന് വൈകിട്ട് 5ന് കുലവാഴ പുറപ്പാടും 24ന് രാവിലെ 9 മുതല്‍ കലശാഭിഷേകവും ഉച്ചയ്ക്ക് 1ന് മഹാപ്രസാദ ഊട്ടും നടക്കും. വൈകിട്ട് 5.40ന് കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണവും തുടര്‍ന്ന് ബ്രഹ്മശ്രീ കാരുമാത്ര ഡോ. വിജയന്‍ തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേററും ശേഷം 7.30ന് പ്രഭാഷണം, 8.30ന് ഓട്ടന്‍തുള്ളല്‍, നൃത്തനൃത്യങ്ങള്‍എന്നിവയും തുടര്‍ന്ന് 25 മുതല്‍ ക്ഷേത്രത്തിലെ പതിവുചടങ്ങുകള്‍ കൂടാതെ വൈകിട്ട് 7.30ന് സത്സംഗം, 26ന് വൈകിട്ട് 7.30ന് ചേര്‍ത്തല സ്വരലയ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 27ന് വൈകിട്ട് 7.30ന് തിരുവനന്തപുരം സംഘചേതനയുടെ ഇന്ത്യ കോഫീ ഹൗസ് നാടകവും, 28ന് വൈകിട്ട് 9ന് അലപ്പുഴ റെയ്ബാന്‍ അവതരിപ്പിക്കുന്ന ഗാനമേള, 29ന് രാത്രി 8ന് ഇടക്കൊച്ചി സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും തുടര്‍ന്ന് 9.30ന് വലിയവിളക്കും വലിയകാണിക്കയും പള്ളിവേട്ടയും, വലിയഗുരുതിയും, ആററുവേല മഹോത്സവവും 30ന് ആറാട്ട് മഹോത്സവവും നടക്കും.