Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഊരുവലം എഴുന്നള്ളിപ്പിന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വരവേല്‍പ്പ് നല്‍കി.
21/03/2017
മൂത്തേടത്തുകാവിലമ്മയുടെ ഊരുവലം എഴുന്നള്ളിപ്പിന് വൈക്കം മഹാദേവക്ഷേത്രത്തില്‍ ദേവസ്വം അധികാരികള്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കുന്നു

വൈക്കം: മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പിന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വരവേല്‍പ്പ് നല്‍കി. എട്ടു ദിനരാത്രങ്ങള്‍ നീളുന്നതാണ് മൂത്തേടത്തുകാവിലമ്മയുടെ ഊരുവലം എഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തില്‍ ഭഗവതിയുടെ എഴുന്നള്ളിപ്പിന് ഔദ്യോഗിക പരിവേഷം നല്‍കി ദേവസ്വം അധികാരികള്‍ വരവേല്‍പ്പ് നല്‍കുന്നത് പൗരാണികമായ ആചാരമാണ്. തെക്കേ ഗോപുരനടയില്‍ എഴുന്നള്ളിപ്പ് എത്തിയപ്പോള്‍ ദേവസ്വം അധികാരികള്‍ വാദ്യമേളങ്ങളുമായി എത്തിയാണ് സ്വീകരിച്ചത്. അവകാശിയായ കിഴക്കേടത്ത് വാസുദേവന്‍ മൂത്തത് അരിയും പൂവും എറിഞ്ഞ് വരവേറ്റു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.മുരളീധരന്‍ നായര്‍, വിഷ്ണു മൂത്തത്, ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. വൈക്കത്തപ്പന്റെ ശ്രീകോവിലില്‍ ഭഗവതിക്ക് പ്രത്യേക പൂജകളും നടത്തി.