Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്തില്‍ ക്ഷീരകര്‍ഷക മേഖലയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു.
21/03/2017
ക്ഷീരഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ഉദയനാപുരം പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കുള്ള കറവപശുക്കളുടെ വിതരണോദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വ്വഹിക്കുന്നു

വൈക്കം: ക്ഷീരഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ഉദയനാപുരം പഞ്ചായത്തില്‍ ക്ഷീരകര്‍ഷക മേഖലയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു. ക്ഷീരവികസന വകുപ്പ് ഒരു കോടി പതിനൊന്നുലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഉദയനാപുരം പഞ്ചായത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഇനമായ കറവപശുക്കളുടെ വിതരണോദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫീസര്‍ കെ മനോഹരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി കെ അനികുമാരി, സി വി അഞ്ജന, കെ വി ഉദയകുമാര്‍, പി എസ് മോഹനന്‍, ജോഷി ജോസഫ്, ഡോ. മിനി ജോസഫ്, എം മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.