Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി വിപണനകേന്ദ്രം ഉടനെ ആരംഭിക്കുമെന്ന് പ്രശസ്ത സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയന്‍.
21/03/2017
ജൈവകൃഷിയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയ വൈക്കം നഗരസഭയുടെ ഹരിതസമൃദ്ധി-ഗ്രോബാഗ് ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സംവിധായകനും ഹോര്‍ട്ടികോര്‍പ്പറേഷന്‍ ചെയര്‍മാനുമായ വിനയന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം നഗരസഭയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജൈവപച്ചക്കറി വിപണനകേന്ദ്രം ഉടനെ ആരംഭിക്കുമെന്ന് പ്രശസ്ത സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയന്‍. നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ജൈവപച്ചക്കറി കൃഷിയായ ഹരിതസമൃദ്ധി ഗ്രോബാഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളുപയോഗിക്കുന്ന പച്ചക്കറിയില്‍ മാരകമായ വിഷപ്രയോഗമാണ് നടക്കുന്നത്. ക്യാന്‍സറും വൃക്കരോഗവും വ്യാപകമാകുന്നു. ജൈവകൃഷി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടണമെന്ന് വിനയന്‍ പറഞ്ഞു. സത്യഗ്രഹസ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. എ സി മണിയമ്മ, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, ആര്‍ സന്തോഷ്, പി എന്‍ കിഷോര്‍കുമാര്‍, ഡോ. എന്‍ കെ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കളായ മടിയത്തറ സ്‌കൂള്‍ എച്ച് എം ചന്ദ്രമതി, ജോയ്‌സ് എന്നിവരെ ആദരിച്ചു. കൃഷി ഓഫീസര്‍ സലിമോന്‍ സ്വാഗതവും അസിസ്റ്റന്റ് മെയ്‌സണ്‍ നന്ദിയും പറഞ്ഞു.