Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലസംരക്ഷണ സന്ദേശ യാത്ര നടക്കും
21/03/2017

വൈക്കം: ലോകജലദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തില്‍ ജലസംരക്ഷണ സന്ദേശ യാത്ര, തെരുവ് നാടകം, സെമിനാര്‍ എന്നിവ നാളെ (22ന്) നടക്കും. ജലസംരക്ഷണ സന്ദേശയാത്ര വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ നിന്ന് ആരംഭിച്ച് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ അവസാനിക്കും. ലോകജലദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സെമിനാര്‍ വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ കളക്ടര്‍ സി എ ലത ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. രാമാനുജന്‍ തമ്പി സെമിനാറില്‍ ക്ലാസ്സുകള്‍ നയിക്കും. സ്വാപ്പ്‌ഷോപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.