Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'പുനര്‍ജനി' ത്രിദിന ക്യാമ്പ് സമാപിച്ചു
21/03/2017

വൈക്കം: പള്ളിപ്പുറം ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ യൂണിററിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ ത്രിദിന ക്യാമ്പ് 'പുനര്‍ജനി' സമാപിച്ചു. ആശുപത്രികളിലെ കേടായ ഉപകരണങ്ങള്‍ നന്നാക്കുന്ന പദ്ധതിയാണ് പുനര്‍ജനി. ക്യാമ്പിന്റെ സമാപന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് സെനററ് അഡൈ്വസര്‍ പ്രൊഫ. ടി.എന്‍ പ്രിയകുമാര്‍ പുനര്‍നിര്‍മിച്ച ആസ്തികളുടെ കൈമാറ്റം നടത്തി. ബിജു കണ്ണേഴത്ത്, ജി.ശ്രീകുമാരന്‍ നായര്‍, രമേഷ് പൈ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. പി.കെ കണ്ണദാസിന്റെ നേതൃത്വത്തിലുള്ള 51 വാളന്റിയേഴ്‌സ് ആണ് 13 ലക്ഷം രൂപ വരുന്ന ആശുപത്രി ഉപകരണങ്ങള്‍ നിര്‍മിച്ചു കൈമാറിയത്.