Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കണം: കെ പി ധനപാലന്‍ എക്‌സ് എം പി
21/03/2017
കേരള ഇലക്ട്രിസിററി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) വൈക്കം ഡിവിഷന്‍ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.പി ധനപാലന്‍ എക്‌സ്. എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഇലക്ട്രിസിററി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് കെ.പി ധനപാലന്‍ എക്‌സ്. എം.പി. കോണ്‍ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ സമ്മേളനം തലയാഴം ശിവരഞ്ജിനി ഓഡിറേറാറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മററു പല മേഖലകളിലും പുതിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ചകളും നടപടികളും നടക്കുന്നുണ്ടെങ്കിലും വൈദ്യുതി മേഖലയില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ നടപടികള്‍ ഒന്നുമുണ്ടാകുന്നില്ലെന്നും കെ.പി ധനപാലന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിബിക്കുട്ടി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. വൈദ്യുതി ബോര്‍ഡില്‍ നിന്നും വിരമിച്ച എം.ഗോപാലകൃഷ്ണന്‍, ആര്‍.രാജു എന്നിവര്‍ക്ക് സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുംചേര്‍ന്നു ഉപഹാരം നല്‍കി. വൃക്കമാററിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ തോട്ടകം സ്വദേശി അഖിലിനുള്ള ചികിത്സാ ധനസഹായം എം.വി മനോജ് നല്‍കി. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സജി ജോര്‍ജ്ജ് തകിടിയേല്‍, ജെല്‍ജി വര്‍ഗീസ്, കെ.വി ചിത്രാംഗദന്‍, രാജീവ്, രമേഷ് പി.ദാസ്, ടി.ആര്‍ ശശികുമാര്‍, എം.ജയകൃഷ്ണന്‍, സി.വി കുര്യാച്ചന്‍, കെ.പി സുനില്‍കുമാര്‍, പി.പി പ്രഭു, പി.എല്‍ പ്രേംലാല്‍, എം.ഡി സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.