Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘടനയെ കരുത്തുററതാക്കാന്‍ സമുദായ അംഗങ്ങളുടെ കൂട്ടായ്മ അത്യാവശ്യം
20/03/2017
വണിക വൈശ്യ സംഘം ജില്ലാ കമ്മററിയുടെ നേതൃത്വത്തില്‍ നടന്ന വൈക്കം വെസ്റ്റ് ശാഖയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: സംഘടനയെ കരുത്തുററതാക്കാന്‍ സമുദായ അംഗങ്ങളുടെ കൂട്ടായ്മ ഉണ്ടായില്ലെങ്കില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടുമെന്ന് കേരള വണിക വൈശ്യസംഘം സംസ്ഥാന പ്രസിഡന്റ് എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ പറഞ്ഞു. സംവരണം ആരുടെയും ഔദാര്യമല്ല. ഓരോ വിഭാഗങ്ങളുടെയും അവകാശമാണ്. വണിക വൈശ്യസംഘത്തിന് അര്‍ഹമായ അവകാശങ്ങള്‍ നല്‍കാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വണിക വൈശ്യ സംഘം ജില്ലാ കമ്മററിയുടെ നേതൃത്വത്തില്‍ വൈക്കം വെസ്റ്റ് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് റോസ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ് സോമസുന്ദരം മുഖ്യ പ്രഭാഷണം നടത്തി. എ ബാബു, പി കെ ചെല്ലപ്പന്‍ ചെട്ടിയാര്‍, കെ ശങ്കരനാരായണ്‍ ചെട്ടിയാര്‍, പി വി മോഹനന്‍ ചെട്ടിയാര്‍, കെ റ്റി വിജയന്‍ ചെട്ടിയാര്‍, ടി കെ മോഹനന്‍ ചെട്ടിയാര്‍, ശങ്കരനാരായണ്‍ ചെട്ടിയാര്‍, ലതാ വിജയന്‍, കെ പി രാധാകൃഷ്ണന്‍ ചെട്ടിയാര്‍, എം ശെല്‍വരാജ്, മണി രാധാകൃഷ്ണന്‍, ടി ഷാജി മോന്‍, ആര്‍ കൃഷ്ണകുമാര്‍, പി വി മോഹന്‍ ചെട്ടിയാര്‍, രാജേഷ് കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.