Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരണതിരുനാള്‍ ആചരിച്ചു
20/03/2017
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിനോടനുബന്ധിച്ച് നടത്തിയ നേര്‍ച്ചസദ്യ ചെമ്പ് സെന്റ് തോമസ് യാക്കോബായ പള്ളിവികാരി ഫാ: ജോയി മനയത്ത് വെഞ്ചിരിക്കുന്നു

വൈക്കം: വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാള്‍ വിവിധ ഇടവക പള്ളികളുടെ നേതൃത്വത്തില്‍ ആചരിച്ചു. വിശുദ്ധകുര്‍ബ്ബാന, വിശുദ്ധഗ്രന്ഥം വായന, പ്രദിക്ഷണം, ഊട്ട് നേര്‍ച്ച എന്നിവ നടന്നു. ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ: ജോബിന്‍ മണമേല്‍, വികാരി വര്‍ഗ്ഗീസ് മാമ്പള്ളി, അസി: വികാരി സിറിയക് മണിപ്പാടം എന്നിവര്‍ കാര്‍മികരായി. പാരീഷ് ഹാളില്‍ നടന്ന ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ ചെമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാ: ജോയി മനയത്ത് വെഞ്ചിരിച്ചു. ഭാരവാഹികളായ രാരിച്ചന്‍ തോമസ്, പോള്‍ തോമസ്, എന്‍ സി തോമസ്, ഷാജി പോള്‍, ടോമി ജോസഫ്, ബിജോയി, സെബാസ്റ്റിയന്‍ കൊടവേലില്‍, ജേക്കബ് മണിയില, സെബാസ്റ്റിയന്‍ വട്ടക്കാട്ടില്‍, സെബാസ്‌ററ്യന്‍ ജോസഫ് , മാത്യൂ ജോസഫ് എന്നിവര്‍ പങ്കെടുത്തു. വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ചടങ്ങുകള്‍ക്ക് ഫാ: ജോസ് പള്ളിപ്പാടന്‍, വികാരി ജോസ് ഓടനാട്ട്, ഫാ: ഷിന്റോ പാറയക്കാട്ടില്‍ എന്നിവര്‍ മുഖ്യകാര്‍മികരായി. ബാബു കുരിശിങ്കല്‍, സിറിയക് അരവിന്ദത്ത്, ജോണി നെല്ലിപ്പറമ്പില്‍, സേവ്യര്‍ പൗവ്വത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അച്ചിനകം സെന്റ് ആന്റണീസ്,കുടവെച്ചൂര്‍ സെന്റ് മേരീസ്, ഇടയാഴം സെന്റ് ജോസഫ്, കൊതവറ സെന്റ് സേവ്യേഴ്‌സ്, ഉല്ലല സെന്റ് ലിററില്‍ ഫഌവര്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ്, ചെമ്മനത്തുകര സെന്റ് ആന്റണീസ്, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍, ടി വി പുരം തിരുഹൃദയ ദേവാലയം. വൈക്കം സെന്റ് ജോസഫ് ഫൊറോനാ, ഉദയനാപുരം സെന്റ് ജോസഫ്, വല്ലകം സെന്റ് മേരീസ്, വടയാര്‍ ഉണ്ണിമിശിക, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ്, പൊതി സെന്റ് ആന്റണീസ്, മേവള്ളൂര്‍ മേരി ഇമ്മാക്യുലേററ്, ഓര്‍ശ്ലലം മേരി ഇമ്മാക്യുലേററ് എന്നീ പള്ളികളിലും വിശുദ്ധന്റെ മരണതിരുനാളും ചടങ്ങകളും ആചരിച്ചു.