Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴപുറപ്പാട് നടന്നു.
20/03/2017

വൈക്കം: ശ്രീ കാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ മുന്നോടിയായി കുലവാഴപുറപ്പാട് നടന്നു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ നിന്നും അലങ്കരിച്ച വാഹനത്തില്‍ വാഴകുലകളും നാളികേരകുലകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രകവാടത്തില്‍ എത്തിച്ച അലങ്കാര സാധനങ്ങള്‍ തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരിയും മേല്‍ശാന്തി മുരളീധരനും ഏററുവാങ്ങി. ക്ഷേത്രഭാരവാഹികളായ കെ പുരുഷോത്തമന്‍, എസ് ധനഞ്ജയന്‍, വി കെ നടരാജന്‍ ആചാരി, ബി ആര്‍ രാധാകൃഷ്ണന്‍, പി സി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.