Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും മീനഭരണി മഹോത്സവവും
20/03/2017

വൈക്കം: ഉല്ലല കൂവം കൊച്ചിളങ്കാവ് ദേവീക്ഷേത്രത്തിലെ 4-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും മീനഭരണി മഹോത്സവത്തിനും ഇന്ന് (21ന്) തുടക്കമാവും. ഇന്ന് വൈകിട്ട് 5ന് വാഴക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്ര പുറപ്പെടും. വൈകിട്ട് 7ന് വൈക്കം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് ഭദ്രദീപപ്രകാശനം നിര്‍വ്വഹിക്കും. പി നാരായണന്‍ എക്‌സ് എം എല്‍ എ ഗ്രന്ഥസമര്‍പ്പണം നടത്തും. ക്ഷേത്രം മേല്‍ശാന്തി അനൂപ് വിഗ്രഹ പ്രതിഷ്ഠ നടത്തും. ഭാഗവത പത്മം മധു ഭാഗവത മഹാത്മ്യ പ്രഭാഷണം നടത്തും. മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി 28ന് വൈകിട്ട് 7.30ന് കോല്‍ക്കളി, 29ന് വൈകിട്ട് 7.30ന് ഗാനമേള, 9.30ന് വൈക്കം ശാന്തിനികേതന്‍ തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം വേദമോതുന്ന ചെകുത്താന്‍ എന്നിവയും 30ന് നടക്കുന്ന മീനഭരണി മഹോത്സവത്തില്‍ ക്ഷേത്രചടങ്ങുകള്‍ക്ക് പുറമേ രാവിലെ 9ന് കുംഭകുടം വരവ്, 11ന് പൊങ്കാല, 11.15ന് കലശാഭിഷേകം, 11.30ന് സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊട, 11.45ന് ഉച്ചപൂജ, 12ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 1ന് കഞ്ഞിവീഴ്ത്തല്‍, വൈകിട്ട് 5.30ന് നടതുറക്കല്‍, 6.15ന് ദീപാരാധന, 7ന് തിരുവാതിര സന്ധ്യ, 8ന് അത്താഴപൂജ, 8.30ന് കുറത്തിയാട്ടം, 11ന് വലിയ കാണിക്ക, 11.30ന് വലിയഗുരുതി എന്നിവയുണ്ടായിരിക്കും.