Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗോപുരത്തിന്റെ സമര്‍പ്പണം
20/03/2017
കാളിയമ്മനട ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഗോപുരത്തിന്റെ സമര്‍പ്പണം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു

വൈക്കം: കാളിയമ്മനട ക്ഷേത്രത്തില്‍ കിഴക്കേനടയില്‍ നിര്‍മ്മിച്ച ഗോപുരത്തിന്റെ സമര്‍പ്പണം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ഗോപുരം വഴിപാടായി സമര്‍പ്പിച്ച വിജയ ഫാഷന്‍ ജൂവലറി ഉടമ ജി വിനോദ് ക്ഷേത്രം പ്രസിഡന്റ് കെ പുരുഷോത്തമന് താക്കോല്‍ കൈമാറി. ക്ഷേത്രം മേല്‍ശാന്തി മുരളീധരന്‍ സഹകാര്‍മികനായി. ക്ഷേത്രം ഭാരവാഹികളായ കെ പുരുഷോത്തമന്‍, എസ് ധനഞ്ജയന്‍, വി കെ നടരാജന്‍ ആചാരി, ബി ആര്‍ രാധാകൃഷ്ണന്‍, സി പഴനിയപ്പചെട്ട്യാര്‍, ടി ശിവന്‍ ആചാരി, പി ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.