Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു.
23/12/2015
വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.സി സഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള എ.ഐ.വൈ.എഫ് പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി നടത്തുന്ന സമരത്തില്‍ മണ്ഡലം സെക്രട്ടറി എസ്.ബിജു, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അരുണ്‍ജിത്ത്, അഡ്വ. എം.ജി രഞ്ജിത്ത്, പി.പി സോനീഷ്, എസ്.അനൂജ് എന്നിവരാണ് ആദ്യദിവസം നിരാഹാരമനുഷ്ഠിച്ചത്. രണ്ടാം ദിവസം എസ്.സോനു, ശ്യാം ചിറപ്പാട്, സിനീഷ്, രാജേഷ്, അജു എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. രണ്ടാം ദിവസത്തെ സമരം സംസ്ഥാന എ.ഐ.വൈ.എഫ് ജോയിന്റ് സെക്രട്ടറി ടി.സി സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എം.പി സാനു അധ്യക്ഷത വഹിച്ചു. അഡ്വ. എ.മനാഫ്, സാബു പി.മണലൊടി എന്നിവര്‍ പ്രസംഗിച്ചു.