ഗുണ്ടാനേതാവിനെതിരെ കോപ്പ ചുമത്തി
18/03/2017
വൈക്കം: ടി.വി പുരം കണിച്ചേരി കോളനിയില്‍ അഖിലിനെതിരെ (ലെങ്കോ) കോഫെ പോസ നിയമപ്രകാരം കേസ് എടുക്കാന്‍ തീരുമാനിച്ചു. വൈക്കം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മോഷണം, പിടിച്ചുപറി, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങി പത്തൊന്പതില്പരം കേസുകള്‍ നിലവിലുണ്ട്. തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ലെങ്കോയെ വൈക്കത്തുകൊണ്ടുവന്ന് മജിസ്ട്രേട്ടിന്റെ അനുമതിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോകും. ഒരുവര്‍ഷത്തെ കരുതല്‍ തടങ്കല്‍ ആണ് ശിക്ഷ. കോഫെ പോസ നിയമം അനുസരിച്ച് കോട്ടയം ജില്ലയിലെ രണ്ടാമത്തെ കേസാണിതെന്ന് വൈക്കം എസ്.ഐ എം.സാഹില്‍ പറഞ്ഞു.