യുവതിയുമായി ഒളിച്ചോടിയ ബസ് കണ്ടക്ടര്‍ പിടിയില്‍
18/03/2017
വൈക്കം: ഭാര്യയുടെ പരാതിയെ തുടര്‍ന്ന് യുവതിയുമായി ഒളിച്ചോടിയ ബസ് കണ്ടക്ടറെ പോലീസ് പിടികൂടി. ദിവസങ്ങള്‍ക്ക് മുന്‍പ് വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ചെമ്പ് വാലേല്‍ സ്വദേശി ഗിരീഷി(26)നെയാണ് വൈക്കം എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ചേര്‍ത്തല സ്വദേശിയായ ആയുര്‍വേദ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുമായാണ് ഇയാള്‍ ഒളിച്ചോടിയത്. ഭാര്യ വൈക്കം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.