Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 5 കോടി രൂപ അനുവദിച്ചു.
17/03/2017

വൈക്കം: പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി വൈക്കം മണ്ഡലത്തിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 5 കോടി രൂപ അനുവദിച്ചു. 125 വര്‍ഷം പിന്നിടുന്ന സ്‌കൂളിന്റെ ഭൗതിക, അക്കാദമിക, സാമൂഹിക തലങ്ങളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇതോടെ ഉണ്ടാകുന്നത്. ഹൈടെക് ക്ലാസ് മുറികള്‍, ഡിജിറ്റല്‍ ലൈബ്രറി, ആധുനിക സംവിധാനത്തോടുകൂടിയ സയന്‍സ്, കമ്പ്യൂട്ടര്‍, ലാംഗ്വേജ് ലാബുകള്‍, ഇന്റര്‍നെറ്റ് വൈ-ഫൈ സംവിധാനത്തോടുകൂടിയ ക്യാമ്പസ്, ഷട്ടില്‍ -വോളിബോള്‍ കോര്‍ട്ടുകള്‍, സിന്തറ്റിക് ട്രാക്ക്, മള്‍ട്ടി ജിംനേഷ്യം, ജൈവ വൈവിധ്യ പാര്‍ക്ക് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. അക്കാദമിക മികവാണ് വിദ്യാലയ മികവ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് പി ടി എ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന, സ്‌കൂള്‍ വികസന സമിതി (എസ് ഡി സി) എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളു. ഈ മഹത് സംരംഭത്തിന്റെ ഭാഗമായിട്ടുള്ള സ്‌കൂള്‍ വികസനസമിതി രൂപീകരണയോഗം19ന് രാവിലെ 10ന് ഗൗരീശങ്കരം ഓഡിറേറാറിയത്തില്‍ നടക്കും. വികസനസമിതി രൂപീകരണയോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് സ്വാഗതമാശംസിക്കും. മുന്‍ മന്ത്രി ബിനോയ് വിശ്വം സ്‌കൂള്‍ വെബ്ബ് സൈററ് ആന്റ് സ്‌കൂള്‍ ബ്ലോഗ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍ പദ്ധതി വിശദീകരണം നടത്തും. എസ് ഡി സി കമ്മററി രൂപീകരണവും സ്‌കൂള്‍ വികസന സമിതി ഫണ്ട് സ്വീകരിക്കല്‍ ഉദ്ഘാടനവും എം ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം അഡ്വ. പി കെ ഹരികുമാര്‍ നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശില്‍പ്പശാലയുടെ ഉദ്ഘാടനം കടുത്തുരുത്തി ഡി ഇ ഒ എം എം ചന്ദ്രന്‍ നിര്‍വ്വഹിക്കും. കെ സി അലി ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തും. റ്റി കെ സുവര്‍ണ്ണന്‍ ശില്‍പശാല നയിക്കും. എം വൈ ജയകുമാരി, കെ കെ രഞ്ജിത്ത്, കലാ മങ്ങാട്ട്, എ സി മണിയമ്മ, പി ശശിധരന്‍, ശ്രീകുമാരന്‍ നായര്‍, വി വി സത്യന്‍, കെ കെ ഗണേശന്‍, പി വി ഹരിക്കുട്ടന്‍, സാബു പി മണലൊടി, ലിജി സലഞ്ച്‌രാജ്, വി ജി മോഹനന്‍, പി ശകുന്തള, ആര്‍ ചിത്രലേഖ, ലൈല ജമാല്‍, ജമീലാ പ്രദീപ്, പി നാരായണന്‍, കെ അജിത്ത്, ററി എന്‍ രമേശന്‍, മിനി എസ്, എം എം ചന്ദ്രന്‍, രത്‌നമ്മ പി, വി പ്രസന്നന്‍, കെ അരുണന്‍, കെ ഡി വിശ്വനാഥന്‍, അക്കരപ്പാടം ശശി, പി ജി ബിജുകുമാര്‍, പോള്‍സണ്‍ ജോസഫ്, ബി ശശിധരന്‍, ബഷീര്‍, എം സുനില്‍കുമാര്‍, പി എം ജോസഫ്, എം കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ററി ഡി ശശികല, ഹെഡ്മിട്രസ് പ്രീതാ രാമചന്ദ്രന്‍ കെ, പി ടി എ പ്രസിഡന്റ് പി ഡി സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് പി ആര്‍ രാമചന്ദ്രന്‍,
അഡ്വ. പി വേണു, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി മനോജ് കുമാര്‍, അദ്ധ്യാപക പ്രതിനിധി അഭിലാഷ് വി വി, റ്റി ജി ബാബു, ററി അനില്‍കുമാര്‍, അംബരീഷ് ജി വാസു എന്നിവര്‍ പങ്കെടുത്തു.